avaears-
എം.ജി.ഡി എച്ച്.എസ് ഫോർ ഗേൾസിൽ നടന്ന അനുമോദന സമ്മേളനവും അവാർഡ് ദാനവും കാതോലിക്കേറ്റ് എം.ഡി സ്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: എം.ജി.ഡി എച്ച്.എസ് ഫോർ ഗേൾസിൽ അനുമോദന സമ്മേളനവും അവാർഡ് ദാനവും നടന്നു. കാതോലിക്കേറ്റ് എം.ഡി സ്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജിജുമോൻ മത്തായി അദ്ധ്യക്ഷനായി​. കവി ഗണപൂജാരി മുഖ്യപ്രഭാഷണം നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം തെക്കൻ മേഖല സ്കൂൾ കോ ഓർഡിനേറ്റർ ഫാ. വി.ജി. കോശി വൈദ്യൻ നിർവഹിച്ചു. കുണ്ടറ വലിയപള്ളി വികാരി ഫാ. പി. തോമസ്, കുണ്ടറ സെമിനാരി മാനേജർ ഫാ. എബ്രഹാം എം.വർഗീസ്, കുണ്ടറ ഗ്രാമപഞ്ചായത്ത് അംഗം കെ. ദേവദാസൻ, എം.ജി.ഡി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സജി വർഗീസ്, എം.ജി.ഡി ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ജോർജ്, സെന്റ് കുര്യാക്കോസ് എൽ.പി.എസ് ഹെഡ്മാസ്റ്റർ ടി​. ലോവൽ, എം.ജി.ഡി ജി.എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി നിഷ ജോയ്, പി.ടി.എ സെക്രട്ടറി എ. ബൈജു എന്നി​വർ സംസാരി​ച്ചു. വിദ്യാർത്ഥി പ്രതിനിധി എ. കൃഷ്ണപ്രിയ മറുപടി പ്രസംഗം നടത്തി. പ്രഥമാദ്ധ്യാപകൻ റോയി സാമുവൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജോമിനി സൂസൻ എബ്രഹാം നന്ദി​യും പറഞ്ഞു.