കൊല്ലം: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും 6, 7 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ചിന്നക്കട, താലൂക്ക് ഹൈസ്‌കൂൾ ജംഗ്ഷൻ, കടവൂർ റോഡുകൾ സന്ദർശന വേളയിൽ ഇരുവശത്തേക്കും വാഹന ഗതാഗതം അനുവദിക്കുന്നതല്ല. ചവറ ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുള്ള ഹെവി വെഹിക്കിൾസ് ബൈപ്പാസ് റോഡ് വഴി പോകണം. ചവറയിൽ നിന്ന് കൊട്ടിയത്തേക്കും തിരിച്ചുമുള്ള ലൈറ്റ് വെഹിക്കിൾസ് കളക്‌ടറേറ്റ് ഭാഗത്ത് നിന്ന് തിരിഞ്ഞ് വാടി, കൊല്ലം ബീച്ച്, എ.ആർ ക്യാമ്പിന് സമീപമുള്ള റെയിൽവേ ഓവർബ്രിഡ്ജ് വഴിയും തിരിച്ചും പോകണം. ദേശീയ ജലപാതയിലും ജലയാനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. ദേശീയ ജലപാതയിലെ ഈ ഭാഗങ്ങളിലെ മത്സ്യബന്ധനം കർശനമായി നിരോധിച്ചു. മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.