ns
ശ്രീ ചിത്തിര വിലാസം ഗവ.എൽ.പി. സ്കൂളിൽ ഇന്ന് ശതാബ്ദി സ്മാരക മിനി പ്ലാനറ്റോറിയം

ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം ഗവ.എൽ.പി സ്കൂളിൽ ശതാബ്തി സ്മാരകമായി നിർമ്മാണം പൂർത്തിയായ മിനി പ്ലാനറ്റോറിയം ഇന്ന് വൈകിട്ട് 5ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ തുടങ്ങിയവർ പങ്കെടുക്കും.