പുനലൂർ: പുനലൂർ ശബരിഗിരി സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന ഡോക്ടേഴ്സ് ദിനാചരണം സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ഗായിക കൂടിയായ ഡോ.സുമിത്ര നായർ,സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, പ്രൻസിപ്പൽ എം.ആർ.രശ്മി തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാരായ എസ്.നാരായണൻ നായർ, ഷാഹുൽഹമീദ്, ടി.എൻ.സുധാകരൻ, ദിവ്യഅരുൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു.