എഴുകോൺ : കരീപ്ര ഗ്രാമപഞ്ചായത്ത് ഗവ. ആയൂർവേദ ഡിസ്പെൻസറിയിൽ ആയൂർമിത്ര വയോജന ക്ലബിന്റെ യോഗം ചേർന്നു. രക്ഷാധികാരികളായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ, വൈസ് പ്രസിഡന്റ് സി. ഉദയകുമാർ എന്നിവർ കർമ്മപരിപാടികൾ വിശദീകരിച്ചു. വയോജന ക്ലബ് പ്രസിഡന്റ് എൻ.ദിവാകരൻ അദ്ധ്യക്ഷനായി. പി.ടി.ഭാസ്ക്കരപണിക്കരുടെ പേരിലുള്ള കാൻഫെഡ് അവാർഡ് നേടിയ ക്ലബ് സെക്രട്ടറി കരീപ്ര എൻ. രാജേന്ദ്രനെ ചടങ്ങിൽ ആദരിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ധന്യ ആർ.ദേവ്, ജി.ഗോപിനാഥൻ, ആർ.കമലാസനൻ, ബാബു പിള്ള, ചന്ദ്രമതി , ലീലാമണി, സത്യപ്രകാശ്, സി.വി.ജോൺ, എം.ചെറിയാൻ,ശശിധരൻ, യശോധരൻ തുടങ്ങിയവർ സംസാരിച്ചു. കരീപ്ര രാജേന്ദ്രൻ നന്ദി പറഞ്ഞു.