photo-
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ചെറു ധാന്യക്കൃഷിയുടെ ബ്ലോക്ക് തല വിളവെടുപ്പ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ചെറുധാന്യക്കൃഷിയുടെ ബ്ലോക്ക് തല വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. 186 വനിതാ ഗ്രൂപ്പുകൾക്ക് റാഗി, മണിച്ചോളം, ബജ്റ എന്നിവയുടെ വിത്തുകളും കുമ്മായം, ജൈവവളം എന്നിവയും നൽകിയാണ് 9 ഏക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചത്. ശാസ്താംകോട്ട പള്ളിശേരിക്കൽ 16-ാം വാർഡിൽ മണിയമ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത മണിച്ചോളത്തിന്റെ വിളവെടുപ്പാണ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗം നസീമ, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാനിദാ ബീവി, ശാസ്താംകോട്ട കൃഷി ഓഫീസർ ജി.മീനു, കൃഷി അസിസ്റ്റന്റ് സി.മായ , തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.