പോരുവഴി: കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തുതല ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീജ രാധാകൃഷ്ണൻ, ബ്ലോക്ക് മെമ്പർ ഗീത എന്നിവർ ചേർന്ന് ആദ്യ വിൽപ്പന നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ശ്രീലേഖ, ഡാനിയേൽ തരകൻ, പഞ്ചായത്ത് മെമ്പർമാരായ ബിജു, രതീഷ്, അനീഷൃ, രാജൻ, അരുണാമണി, പ്രഭാകുമാരി, റെജികുരൃൻ, അനീഷ്,ഹരി, അശ്വനികുമാർ, രാധാകൃഷ്ണൻ
എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ നന്ദകുമാർ സ്വാഗതവും കൃഷി അസിസ്റ്റന്റ് പ്രവീൺ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ നടീൽ വസ്തുക്കളുടെയും കാർഷിക ഉത്പന്നങ്ങളുടേയും പ്രദർശനവും വിൽപ്പനയും നടത്തി.