kadhaprasamnam-
പാസ്ക് ഒ.എൻ.വി ഗ്രന്ഥശാലയും ഗവ.യു.പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച കഥാപ്രസംഗ ശതാബ്ദിയും വി.സാംബശിവൻ അനുസ്മരണവും കാഥികൻ വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : പാസ്ക് ഒ.എൻ.വി ഗ്രന്ഥശാലയും ഗവ.യു.പി സ്കൂളും സംയുക്തമായി ഗവ. യു.പി.എസ് മുക്കുത്തോട് ഓഡിറ്റോറിയത്തിൽ വച്ച് കഥാപ്രസംഗ ശതാബ്ദിയും വി.സാംബശിവൻ അനുസ്മരണവും സംഘടിപ്പിട്ടു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ഹരീഷ് കുമാർ അദ്ധ്യക്ഷനായി. കാഥികൻ വസന്തകുമാർ സാംബശിവൻ ഉദ്ഘാടനവും അനുസ്മരണവും നിർവഹിച്ചു. ചവറ എ.ഇ.ഒ ടി.കെ.അനിതയും താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണനും മുഖ്യാതിഥികളായെത്തി.പാസ്ക് പ്രസിഡന്റ് കെ.ബാബുക്കുട്ടൻ സ്വാഗതവും പാസ്ക് സെക്രട്ടറി സി.രഘുനാഥ് ശതാബ്ദി ആഘോഷ ആമുഖ പ്രസംഗവും നടത്തി. ഗ്രാമ പഞ്ചായത്തംഗം സുരേഷ് ബാബു, നൂൺ മീൽ ഓഫീസർ ഗോപകുമാർ, എച്ച്.എം പ്രിൻസി റീന തോമസ്, കവി ചവറ മോഹൻദാസ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാതി കൃഷ്ണ നന്ദി പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥി ജെസ് മാരിയോ ജോസഫ് ചങ്ങമ്പുഴയുടെ ചന്ദനക്കട്ടിൽ കഥാപ്രസംഗം പറഞ്ഞു.