പുത്തൂർ: ഡെങ്കിപ്പനി ബാധിച്ച് ഷാർജയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. താഴത്ത് കുളക്കട കിഴക്കേ ചെറുകാട് വീട്ടിൽ സദാനന്ദൻ നായരുടെയും ശോഭനഅമ്മയുടെയും മകൻ എസ്.ലാൽകുമാറാണ് (35) മരിച്ചത്. അവധിക്കെത്തിയ ലാൽ ഒരു മാസം മുമ്പാണ് മടങ്ങിയത്. പനി ബാധിച്ചതായി ഇടയ്‌ക്ക് വിവരം ലഭിച്ചെങ്കിലും പിന്നീട് ഭേദമായി. കഴിഞ്ഞ ദിവസം പെട്ടെന്ന് രോഗനില വഷളായി മരിച്ചെന്നാണ് വിവരം. ഇന്നലെ രാവിലെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ഭാര്യ: നീതുമോൾ. സഹോദരി: അശ്വതി അജയകുമാർ.