vvvv
ഗുഹാനന്ദപുരം എച്ച് എസ് എസിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചപ്പോൾ

ചവറ സൗത്ത് : അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് കൊല്ലം സെവൻ കേരള എൻ.സി.സി യുടെയും ഗുഹാനന്ദപുരം എച്ച്.എസ്.എസ് എൻ.സി.സി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ യോഗാദിനാചരണം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.ദിലീപ്‌കുമാർ അദ്ധ്യക്ഷനായി.സ്‌കൂൾ മാനേജർ വി.രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ അനിതാകുമാരി സംസാരിച്ചു. സ്‌കൈ ട്രസ്‌റ്റ് അരുൾനിധി അജന്തരാജ് യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി. സെവൻ കേരള ബറ്റാലിയൻ ജൂനിയർ സൂപ്രണ്ട് ബൈജു, ഹവിൽദാർ സുനിൽകുമാർ സിംഗ്,സൻജിത്, സുബേദാർ സുശീൽ കുമാർ സിംഗ് എന്നിവർ പങ്കെടുത്തു.വിവിധ സ്‌കൂളുകളിലെ എൻ.സി.സി ഓഫീസർമാരും കേഡറ്റുമാരും പങ്കെടുത്തു. ഹെഡ്‌മാസ്‌റ്റർ പി.ജി.വിനോദ് സ്വാഗതവും എൻ.സി.സി ഓഫീസർ എ.പ്രിജു നന്ദിയും പറഞ്ഞു.