കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും കോമേസ് പ്രസിഡന്റുമായിരുന്ന ആർ.കെ. നാരായണ പിള്ളയുടെ 12-ാം ചരമവാർഷിക ദിനത്തിൽ കലാവേദി കോൺഫറൻസ് ഹാളിൽ നടത്തിയ അനുസ്മരണ സമ്മേളനം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ആർ. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനൻ, ജില്ലാ എക്സിക്യുട്ടിവ് അംഗം ബിജു ആർ.നായർ, ജില്ലാ കമ്മിറ്റി അംഗം ജയകുമാർ, ഐക്യ മഹിളാസംഘം മണ്ഡലം സെക്രട്ടറി സുശീല,
കൗൺസിലർ സ്വർണമ്മ, ആർ. രാജശേഖരൻപിള്ള, ആർ. സുദർശനൻ, റഫീക്ക്, ഹരിലാൽ, കെ. അനിൽ എന്നിവർ സംസാരിച്ചു.