nirodahanam-
നിരോധിത മേഖലാ ബോർഡ് എടുത്ത് മാറ്റണം SNDP

കൊല്ലം: കെ.എം.എം.എൽ അധികൃത‌ർ തീരദേശ റോഡിൽ സ്ഥാപിച്ചിരിക്കുന്ന നിരോധിത മേഖലാ ബോർഡ് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം പൊന്മന 195-ാം നമ്പർ ശാഖ കത്ത് നൽകി. പൊൻമനയുടെ വടക്ക് ഭാഗത്ത് പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും കാട്ടിൽമേക്കതിൽ ക്ഷേത്ര ഭക്തരും തലമുറകളായി സഞ്ചരിച്ചിരുന്ന പഞ്ചായത്ത് വക റോഡിലാണ് കമ്പനി ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശവാസികളുമായോ ,പഞ്ചായത്ത് മെമ്പറുമായോ, പഞ്ചായത്ത് കമ്മിറ്റിയുമായോ, കൂടിയാലോചിയ്ക്കാതെയാണ് ബോർഡ് സ്ഥാപിച്ച് കമ്പനി സെക്യൂരിറ്റിയെ ഉപയോഗിച്ച് തടസം സൃഷ്ടിയ്ക്കുന്നതിന്നാൽ, കമ്പനി വച്ചിട്ടുള്ള ബോർഡ് എത്രയും പെട്ടന്ന് ആസ്ഥലത്തു നിന്നും നീക്കം ചെയ്യണമെന്നും പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും സഞ്ചാരം സുഗമമാക്കണമെന്നും കത്തിൽ പറയുന്നു. ശാഖാ സെക്രട്ടറി പ്രശാന്ത് പൊൻമന , ചന്ദ്രശേഖരൻ, സാബു ,ലവൻ , ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.