എഴുകോൺ: തുടർച്ചയായി മൂന്നാം തവണയും സാങ്കേതിക സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പ്രത്യേക പുരസ്കാരം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിക്കും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പ്രത്യേക പുരസ്കാരം വി.അശ്വിൻ രാജിനും ലഭിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പൊൻതിളക്കം (നെൽകൃഷി), പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്നേഹാക്ഷരം, ഇടയ്ക്കിടം കോളനിയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, ഹരിത സ്വർഗം, രക്തദാനം, പുനർജനി പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. പ്രോഗ്രാം ഓഫീസർ വൈശാഖ് രവീന്ദ്രകുറുപ്പ്, വൊളണ്ടിയർ സെക്രട്ടറിമാരായ എം.ബി.ബാഗിനേഷ്, ഹിബ ഫൈറൂസ്, എൻ.നൂറ, സ്വീധിൻ സുരേഷ് തുടങ്ങിയവരാണ് എൻ.എസ്.എസ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. സർവകലാശാല എൻ.എസ്.എസ് സെല്ലിന്റെ രക്തദാന വിഭാഗമായ രുധിരസേനയുടെ സംസ്ഥാന കോ ഓഡിനേറ്ററാണ് അശ്വിൻ രാജ്.