ഓച്ചിറ: റോട്ടറി ക്ലബ് ഓച്ചിറ ഹെറിറ്റേജ് ടൗൺ നടപ്പിലാക്കുന്ന റോട്ടറി ഡിസ്ട്രിക് പദ്ധതി 'ഉയരെ'യുടെ ക്ലബ് തല ഉദ്ഘാടനം ഡിസ്ട്രിക് മെമ്പർ റിട്ടൻഷൻ ചെയർമാൻ റോട്ടേറിയൻ ബി.രവികുമാർ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്ത്രീശാക്തീകരണത്തിനും തൊഴിൽ നൈപുണ്യത്തിനും മുൻതൂക്കം നൽകുന്ന പദ്ധതികൾ ക്ലബ് നടപ്പിലാക്കും. വനിതകൾക്കായുള്ള 'സോഫ്റ്റ് സ്കിൽ' പരിശീലനം റോട്ടേറിയൻ ആർ.ഹരിശങ്കർ നിർവഹിച്ചു. പ്രസിഡന്റ് ശ്രീനാഥ്.ഡി അദ്ധ്യക്ഷനായി. ഡി.ഹരി, അഡ്വ. വിദ്യാസാഗർ, അജികുമാർ, സി.പ്രിയ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി പ്രശാന്ത് കണ്ണമ്പള്ളി നന്ദിയും ട്രഷറർ സന്തോഷ് തണൽ നന്ദിയും പറഞ്ഞു.