കൊല്ലം : ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എയുടെ നേതൃത്വത്തിൽ നടത്തുന്ന സർവീസ് പ്രോജക്ടായ വിഷന്റെ ഡിസ്ട്രിക്ട് തല ഉദ്ഘാടനം കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് .ആർ. രമേഷ് നിർവഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി പ്രസാദ് അമ്പാടിയുടെ അദ്ധ്യക്ഷനായി. കൊട്ടാരക്കര ലയൺസ് ഹാളിൽ നടന്ന യോഗത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ യുടെ 24-25 വർഷത്തെ ഡിസ്ട്രിക്റ്റ് ഗവർണർ അബ്ദുൽ വഹാബ് മുഖ്യപ്രഭാക്ഷണം നടത്തി. ക്യാബിനറ്റ് സെക്രട്ടറിമാരായ മുതുകുളം പ്രകാശ്, എൽ.ആർ.ജയരാജ്, റീജിയൺ ചെയർമാൻ കോശി ജോർജ്ജ് സോൺ ചെയർമാൻമാരായ ഗണേശ്, ഗുലാബ് ഖാൻ, മനോഹരൻ എന്നിവർ സംസാരിച്ചു. വിവിധ ക്യാമ്പുകളിലായി 3000 ശസ്ത്രക്രിയകൾ നടത്തുമെന്ന് യോഗത്തിൽ പ്രസാദ് അമ്പാടി അറിയിച്ചു. യോഗത്തിൽ കൊട്ടാരക്കര ലയൺസ് ക്ലബ് പ്രസിഡന്റ് ടി.ബി. ബിജു സ്വാഗതവും ഓയൂർ ടൗ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ നസിമുദ്ദീൻ നന്ദിയും പറഞ്ഞു.