കൊല്ലം: രാജീവ് ഗാന്ധി സാംസ്‌കാരിക സമിതിയുടെ രജത ജൂബിലി പുരസ്‌കാരം കെ.സി.വേണുഗോപാൽ എം.പിക്ക് സമ്മാനിച്ചു. ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകി മികച്ച വിജയം നേടിയെടുക്കാൻ സാധിച്ച നേതൃത്വ മികവിനാണ് കെ.സി.വേണുഗോപാലിന് പുരസ്‌കാരം നൽകിയത്. ചടങ്ങിൽ രാജീവ് ഗാന്ധി സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് സജീവ് പരിശവിള അദ്ധ്യക്ഷനായി. പി.സി.വിഷ്ണുനാഥ് എം.എൽ.എ, സി.ആർ.മഹേഷ്.എം.എൽ.എ. അഡ്വ. ബിന്ദു കൃഷ്ണ, ശൂരനാട് രാജശേഖരൻ, രക്ഷാധികാരി ആർ.രാജശേഖരൻ, ദേശീയ സെക്രട്ടറി സാബു ബനഡിക്ട്, ജോസ് ആന്റണി മാതാലയം, ഉനൈസ് പള്ളിമുക്ക്, പ്രജീഷ് രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.