immini-
അമൃതുകുളം മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ തയ്യാറാക്കി​യ ഇമ്മിണി ബല്യ കഥകൾ കഥാസമാഹാരം പ്രഥമാദ്ധ്യാപിക കെ. നാജിയത്ത് സ്കൂൾ ലീഡർ എച്ച്. ശ്രീഹരിയിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു

കൊല്ലം: വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമ വാർഷിക ദി​വസം അമൃതുകുളം മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ ഇമ്മിണി ബല്യ കഥകൾ കഥാസമാഹാരം പ്രകാശനം ചെയ്തു. കുട്ടികൾ എഴുതിയ മുപ്പത് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പ്രഥമാദ്ധ്യാപിക കെ. നാജിയത്ത് സ്കൂൾ ലീഡർ എച്ച്. ശ്രീഹരിയിൽ നിന്നു പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നി​ർവഹി​ച്ചു. ഡി. ഡിക്‌സൺ ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികളുടെ പ്രദർശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപകരായ എസ്. സുമിന, ഗ്രേസ് മൈക്കിൾ, എം. സീത എന്നിവർ നേതൃത്വം നൽകി.