കൊല്ലം: അമൃത വിശ്വവിദ്യാപീഠത്തിന്റെ ഈ വർഷത്തെ ഒന്നാംഘട്ട പി.എച്ച്.ഡി പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടിംഗ്, ആർട്‌സ്, ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്‌സ്, ഫിസിക്കൽ സയൻസസ്, സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസ്, മാനേജ്‌മെന്റ്, ലൈഫ് സയൻസസ് ആൻഡ് മെഡിക്കൽ സയൻസസ് തുടങ്ങിയ മേഖലകളിലാണ് ഗവേഷണത്തിന് അവസരമുള്ളത്. അമരാവതി, അമൃതപുരി, ബംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, കൊച്ചി, മൈസൂരു, ഫരീദാബാദ് എന്നിവിടങ്ങളിലെ കാമ്പസുകൾ തിരഞ്ഞെടുക്കാം. ബിരുദാനന്തര ബിരുദത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവരെ എഴുത്തുപരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫുൾടൈം ഗവേഷകർക്ക് 35000 രൂപ വരെ പ്രതിമാസ സ്‌കോളർഷിപ്പ് ലഭിക്കും. അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുക്കാനും ജേണലുകളിൽ പ്രബന്ധം പ്രസിദ്ധീകരിക്കാനും സാമ്പത്തിക സഹായം ലഭിക്കും. www.amrita.edu/phd എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഇ-മെയിൽ: phd@amrita.edu.