മയ്യനാട്: ദി ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കാഥികൻ വി. സാംബശിവൻ അനുസ്മരണവും കഥാപ്രസംഗ പ്രദർശനവും നടത്തി. സാംബശിവന്റെ മകനും കാഥികനുമായ പ്രൊഫ.വസന്തകുമാർ സാംബശിവൻ എൽ.ആർ.സിക്കായി അയച്ചു നൽകിയ അനുസ്മരണ പ്രഭാഷണ വീഡിയോയും ഇരുപതാം നൂറ്റാണ്ട് കഥാപ്രസംഗ വീഡിയോയും പ്രദർശിപ്പിച്ചു.തുടർന്ന നടന്ന സമ്മേളനത്തിൽ എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജിബാബു, വൈസ് പ്രസിഡന്റ് ബി. ഡിക്‌സൺ, ജോ.സെക്രട്ടറി വി. സിന്ധു, ആർ.രാജു എന്നിവർ സംസാരിച്ചു.