കൊല്ലം: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി കരിങ്ങന്നൂർ സർക്കാർ യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ.
കേശവൻ നായർ, സാറാമ്മ,മജീദ്, സുഹറ, കുഞ്ഞുപാത്തുമ്മ,നിസ്സാർ അഹമ്മദ്, പാത്തുമ്മ, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ കുഞ്ഞുകൂട്ടുകാരായ ആത്മജ്, ശിവ, ദേവാനന്ദ്, അഭിനവ്, ഗഗന, നിഹിത, ഫൈഹ, സുഹാന എന്നിവർ അവതരിപ്പിച്ചു.