കൊല്ലം: ലീഡർ കെ. കരുണാകരന് പകരം വയ്ക്കാൻ മറ്റൊരു നേതാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരന്റെ 106-ാമത് ജന്മദിനാഘോഷം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, നേതാക്കളായ എ.കെ. ഹഫീസ്, എൻ. ഉണ്ണിക്കൃഷ്ണൻ, എസ്. ശ്രീകുമാർ, ഡി. ഗീതാകൃഷ്ണൻ, ആദർശ് ഭാർഗവൻ, വാര്യത്ത് മോഹൻകുമാർ, കോതേത്ത് ഭാസുരൻ, കെ.ജി. തുളസീധരൻ, എം. സുജയ്, എം. മാത്യൂസ്, സരിത അജിത്, കുമാരി രാജേന്ദ്രൻ, സാബ്‌ജാൻ, രാഗിണി, ആർ. രാജേന്ദ്രൻപിള്ള, കൊട്ടിയം നൈസാം, കെ.എം. റഷീദ് തുടങ്ങിയവർ സംസാരിച്ചു.