kakkott-
കാക്കോട്ടുമുല്ല ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന ബഷീർ അനുസ്മരണ പരിപാടിയിൽ ബഷീർ കഥാപാത്രങ്ങളായി എത്തിയ കുരുന്നുകൾ

കൊല്ലം: കാക്കോട്ടുമുല്ല ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി.

കുട്ടികൾ ബഷീറിന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി സ്കൂളിലെത്തി. ബഷീർ കൃതികളുടെ ലഘു വിവരണ പോസ്റ്റർ പ്രദർശനം, ബഷീർ പതിപ്പ് നിർമ്മാണം എന്നിവയും സ്കൂളിൽ സംഘടിപ്പിച്ചു. ബഷീർ ദിനാചരണം പി.ടി.എ പ്രസിഡന്റ് അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ എ. ഗ്രാഡിസൺ, സ്റ്റാഫ് സെക്രട്ടറി എൽ. ഹസീന, എസ്.ആർ.ജി കൺവീനർ ഡോ. എസ്. ദിനേശ്, അദ്ധ്യാപകരായ എസ്. മനോജ്, ആർ. ബിന്ദു, എം. ജെസി, മഞ്ജുഷ മാത്യു, ശ്രീദേവി, അമൃതരാജ്, ജി. ഗ്രീഷ്മ, സന്ധ്യാറാണി, ഷീന ശിവാനന്ദൻ, എ.എസ്. ബിജി, ടി.എസ്. ആമിന, ഇന്ദു എന്നിവർ നേതൃത്വം നൽകി.