infant-

കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ഇൻവെസ്റ്റിച്ചർ സെറിമണി ചടങ്ങിൽ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം സ്‌കൂൾ ലോക്കൽ മാനേജർ ഫാ. ക്രിസ്റ്റഫർ ഫെൻട്രി നിർവഹിച്ചു. ഇൻഫന്റ് ജീസസ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി അദ്ധ്യക്ഷത വഹിച്ചു. പൊലീസ് സബ് ഇൻസ്പക്ടർ വി.ജെ.വിജിമോൻ മുഖ്യപ്രഭാഷണം നടത്തി. ക്യാപ്ടൻമാർക്കുള്ള സ്ഥാനാരോഹണ പ്രതിജ്ഞ ജൂനിയർ പ്രിൻസിപ്പൽ ഡോണ ജോയിയും മോണിട്ടേഴ്‌സിനുള്ള പ്രതിജ്ഞ വൈസ് പ്രിൻസിപ്പൽ ജസ്റ്റീന ജോൺസണും ചൊല്ലിക്കൊടുത്തു. ഹെഡ് ഗേൾ ടെസ് മേരി ജോബ് നന്ദി പറഞ്ഞു.