പത്തനാപുരം: താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ഗാന്ധിഭവൻ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെയും തിരുനല്ലൂർ കരുണാകരന്റെയും ഓർമ്മദിനമായ പത്തനാപുരം ഗാന്ധിഭവനിൽ അനുസ്മരണം സംഘടിപ്പിച്ചു. കവയിത്രി ബൃന്ദ പുനലൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ജിയാസുദ്ദീൻ അദ്ധ്യക്ഷനായി. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ എം.എ.നിസാം, ആർ. ഗീത എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ലൈബ്രറി പ്രസിഡന്റ് പി.എസ്. അമൽരാജ് സ്വാഗതവും സെക്രട്ടറി ജി. ഭുവനചന്ദ്രൻ നന്ദിയും പറഞ്ഞു.