onv-
പാസ്ക് ഒ.എൻ.വി ഗ്രന്ഥശാലയും പുതുക്കാട് ഗവ. എൽ.പി സ്കൂളും ചേർന്ന് സംഘടിപ്പിച്ച ബഷീർ അനുസ്മരണവും ഫലവൃക്ഷത്തൈ നടീലും ചവറ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : പാസ്ക് ഒ.എൻ.വി ഗ്രന്ഥശാലയും പുതുക്കാട് ഗവ. എൽ.പി സ്കൂളും ചേർന്ന് ബഷീർ അനുസ്മരണവും ഫലവൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. ചവറ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത ഉദ്ഘാടനം ചെയ്തു. പാസ്ക് പ്രസിഡന്റ് കെ.ബാബുക്കുട്ടൻ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക സി.ബിന്ദു സ്വാഗതം പറഞ്ഞു. താലൂക്ക് എക്സി.അംഗം പി.ദീപു അനുസ്മരണ പ്രഭാഷണം നടത്തി. പാസ്ക് സെക്രട്ടറി സി.രഘുനാഥ്, ഗ്രാമ പഞ്ചായത്തംഗം ഉഷാകുമാരി, കെ.ഗോപകുമാർ, പി.ടി.എ പ്രസിഡന്റ് ജി.ചന്ദ്രകുമാർ, പി.എസ്.ശ്രീരേഖ , മദർ പി.ടി.എ പ്രസിഡന്റ് വി.മനീഷ , എം.കെ.ചന്ദ്രശേഖരൽ, ചവറ മോഹൻദാസ്, സി.പി.അരുൺനാഥ് എന്നിവർ സംസാരിച്ചു. അമ്മമാരിലൂടെ കുട്ടികളുടെ വായന ശീലം വളർത്തിയെടുക്കുവാൻ അമ്മക്കഥക്കൂട് എന്ന അമ്മ വായനാ പദ്ധതിക്ക് രൂപം നൽകി.