photo-
എസ്.എൻ. ഡി .പി യോഗം ശാസ്താംകോട്ട ടൗൺ ശാഖയുടെ നേതൃത്വത്തിൽ നടന്ന മെരിറ്റ് അവാർഡു വിതരണവും പഠനോപകരണ വിതരണവും കുന്നത്തൂർ യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : എസ്.എൻ. ഡി .പി യോഗം കുന്നത്തൂർ യൂണിയനിലെ ശാസ്താംകോട്ട ടൗൺ ശാഖയുടെ നേതൃത്വത്തിൽ മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി റാം മനോജ് മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണവും ഉദ്ഘാടനം ചെയ്തു. ഡോ.പി.കമലാസനൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എസ്.രമേശൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി എസ്.ദീപു സ്വാഗതം പറഞ്ഞു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ആർ.സുഗതൻ,യൂണിയൻ കമ്മിറ്റി അംഗം സുരേഷ് ബാബു, ഗുരുകുലം രാകേഷ് ,ആർ.രാജൻ തുടങ്ങിയവർ സംസാരിച്ചു.