ccc
ചിതറ എസ്.എൻ എച്ച്.എസ്.എസിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണവും ഫ്രൈഡെ പബ്ലിക് റീഡിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം മടത്തറ ശശി നി‌‌ർവഹിക്കുന്നു

കടയ്ക്കൽ : ചിതറ എസ്.എൻ എച്ച്.എസ്.എസിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണവും ഫ്രൈഡെ പബ്ലിക് റീഡിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും നടത്തി. സാംസ്കാരിക പ്രവർത്തകനായ മടത്തറ ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ കെ.ടി. സാബു അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പി.ദീപ , അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്. എസ് പ്രാഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ് നന്ദി പറഞ്ഞു. സാഹിത്യ കൃതികൾ കുട്ടികളെ പരിചയപ്പെടുത്തുന്ന പദ്ധതിയാണ് ഫ്രൈഡെ പബ്ലിക് റീഡിംഗ് പ്രോഗ്രാം