കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിടച്ച് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. ബാങ്ക് മാനേജ്മെന്റും സഹകരണ വകുപ്പ് മന്ത്രിയും നൽകിയ വാഗ്ദാനങ്ങളായ 20 ശതമാനം ഡി.എ അനുവദിക്കുക, പേ റിവിഷൻ കമ്മിറ്റി രൂപീകരിക്കുക, മലപ്പുറത്തെ കേഡർ ഇന്റഗ്രേഷൻ നടപ്പാക്കുക, 2021ലെ ശമ്പള പരിഷ്കരണത്തിലെയും പേ-യൂണിഫിക്കേഷനിലെയും അനീതികൾ പരിഹരിക്കുമെന്ന ഉറപ്പ് പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ജില്ലാ പ്രസിഡന്റ് പി.ആർ.പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എം.എസ്.ശക്തിധരൻ പിള്ള സ്വാഗതം പറഞ്ഞു. ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ് എസ്.സുനിൽ കുമാർ അദ്ധ്യക്ഷനായി. ജയകുമാർ, എം.എ.നവീൻ, ബി.ബിജു, നന്ദകുമാർ, അലക്സ്.കെ.പണിക്കർ, ഓമനക്കുട്ടൻ, അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.