കൊല്ലം: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോ. ജില്ലാ കൺവെൻഷൻ 7ന് രാവിലെ 9 മുതൽ കൊല്ലം ലയൺസ് ക്ലബ് ഹാളിൽ നടക്കും. പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ശ്രീകുമാർ അദ്ധ്യക്ഷനാകും. സംഘടക സമിതി കൺവീനർ പി.ജെ.അൻസാരി സ്വാഗതം പറയും. സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി.നവീൻ ചന്ദ് മുഖ്യാതിഥിയാകും. കൗൺസിൽ എക്സി അംഗം ടി.സതീശൻ മുഖ്യപ്രഭാഷണവും കൗൺസിൽ അംഗം എം.ആർ.അജിത്ത് കിഷോർ അവകാശ പ്രഖ്യപനവും സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്‌ണൻ സംസ്‌ഥാന റിപ്പോർട്ടും എം.യോഹന്നാൻ കുട്ടി ജില്ലാ റിപ്പോർട്ടും അവതരിപ്പിക്കും. ബെസ്‌റ്റ് ഫാർമസിസ്‌റ്റ് അവാർഡ് 2024 പി.എ.ഷീബ, രഘുനാഥ്, ബാബു.ബി ഇട്ടിയാശേരിൽ, സുശീലൻ നായർ എന്നിവർക്ക് നൽകും. പത്രസമ്മേളനത്തിൽ എസ്.ശ്രീകുമാർ, എം.യോഹന്നാൻകുട്ടി, പി.ജെ.അൻസാരി, മാത്യു എബ്രഹാം എന്നിവർ പങ്കെടുത്തു.