cccc
വെളിയത്ത് എൽ. പി, യൂ പി വിഭാഗം കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണവിതരണോദ്ഘടനം വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. പ്രശാന്ത് നിർവഹിക്കുന്നു.

ഓടനാവട്ടം: വെളിയം പഞ്ചായത്തിലെ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം വെൽഫയർ സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. പ്രശാന്ത് നിർവഹിച്ചു. 600 കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ജയാ രഘുനാഥു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി. പ്രകാശ്, പി.ടി.എ പ്രസിഡന്റ്‌ ആർ.സന്തോഷ്‌, എച്ച്.എം.ബിനു, എൻ.ജി.അനു എന്നിവർ സംസാരിച്ചു.