പുനലൂർ: തെന്മല ഗവ.യു.ഐ.ടിയിൽ 4വർഷ ബിരുദ കോളേജ് തല ഉദ്ഘാടനം നടന്നു. ഒറ്റക്കല്ലിൽ നടന്ന ചടങ്ങ് തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.അനീഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ നാഗരാജൻ,എസ്.ആർ.ഷീബ തുടങ്ങിയവർക്ക് പുറമെ അദ്ധ്യാപകർ,പി.ടി.എ അംഗങ്ങൾ, വിദ്യാർത്ഥികൾ,രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.