കൊല്ലം: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കൊല്ലം ചിന്നക്കട ക്രേവൺ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് ബേപ്പൂർ സുത്താന് ആദരവ് ഒരുക്കിയത്. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മയും അവളുടെ പ്രിയപ്പെട്ട ആടും. ആനവാരി രാമൻനായരും എട്ടുകാലി മമ്മൂഞ്ഞും ഒറ്റക്കണ്ണൻ പോക്കറും സാറാമ്മയും ചിന്നക്കട ബസ് ബേയിൽ ഒരുമിച്ചെത്തി. സ്കൂൾ പി.ടി.എ അംഗവും ടെലിവിഷൻ താരവുമായ എസ്.ചിത്രയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.