അഞ്ചൽ : കോട്ടുക്കൽ കൃഷി ഫാമിലേക്കുള്ള റോഡ് തകർന്ന് വർഷങ്ങളായിട്ടും അനാഥത്വം തുടരുന്നു. ജില്ലയിലെ കൃഷിത്തോട്ടമായ ഫാമിൽ നിന്ന് വിത്തു തൈയ്യും കാർഷിക ഉത്പ്പന്നങ്ങളും വാങ്ങാൻ ദിവസവും അനേകം പേർ എത്തുന്നത് വാഹനങ്ങളിലാണ്. പുത്തയം ജംഗ്‌ഷനിൽ നിന്നാണ് റോഡിന്റെ ശോച്യാവസ്ഥയ്‌ക്ക് തുടക്കം. കൃഷിഭവന്റെ കോമ്പൗണ്ടിലൂടെ കോട്ടുക്കൽ ഭാഗത്തേക്ക് പോകാനുള്ള എളുപ്പ മാർഗം കൂടിയാണിത്. കൃഷിഫാമിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡ് ഇട്ടിവ , അലയമൺ പഞ്ചായത്തുകളിൽ കൂടിയാണ് കടന്നു പോകുന്നത്.