കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയൻ ദീർഘകാല പ്രസിഡന്റ്, യോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.എൻ.സത്യപാലന്റെ 23-ാം ചരമവാർഷിക ദിനവും സ്വാമി ശാശ്വതീകാനന്ദയുടെ 22-ാമത് സമാധി ദിനവുമായ ഇന്ന് കൊട്ടാരക്കര യൂണിയൻ സത്യപാലൻ ദിനമായി ആചരിക്കും.

രാവിലെ 10ന് യൂണിയന്റെയും ശാഖകളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ അനുസ്മരണവും ശ്രീനാരായണ മെരിറ്റ് അവാർഡ് വിതരണവും നടത്തും. കെ.എൻ.എസ് നഗറിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷനാകും. ശ്രീനാരായണ മെരിറ്റ് അവാർഡ് വിതരണം കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് അംഗവും സിനിമ നിർമ്മാതാവുമായ വിനായക എസ്.അജിത്ത്കുമാർ, മുൻ യൂണിയൻ സെക്രട്ടറിയും നിയുക്‌ത ബോർഡ് അംഗവുമായ ജി.വിശ്വംഭരൻ എന്നിവർ മുഖ്യ അനുസ്മരണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, യോഗം ബോർഡ് അംഗങ്ങളായ അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, നിയുക്ത ബോർഡ് അംഗം അനിൽ ആനക്കോട്ടൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ സ്വാഗതവും യൂണിയൻ കൗൺസിലർ ആർ.വരദരാജൻ നന്ദിയും പറയും.

എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയവർക്കും മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകളിലും നീറ്റ്, പി.ജി തലങ്ങളിലും ഉയർന റാങ്കുകൾ നേടിയവർക്കുമാണ് മെരിറ്റ് അവാർഡുകൾ നൽകുന്നത്.