a
ചവറ ബ്ലോക്ക് പഞ്ചായത്ത്‌ പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ് സപ്പോർട്ട് യൂണിറ്റിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏക ദിന പരിശീലന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പാശേരി ഉദ്ഘാടനം ചെയ്യുന്നു

ചവറ: ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ, പൊതു മേഖല സ്ഥാപനങ്ങൾ,വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ, ഓട്ടോ ടാക്സി തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ പാലിയേറ്റീവ് ട്രീറ്റ്മെന്റ് സപ്പോർട്ട് യൂണിറ്റ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർക്ക് വേണ്ടിയുള്ള ഏക ദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സന്തോഷ്‌ തുപ്പാശേരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സോഫിയ സലാം അദ്ധ്യക്ഷനായി. ചവറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം സി.പി.സുധീഷ് കുമാർ, പന്മന പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പന്മന ബാലകൃഷ്ണൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസ് വിമൽരാജ്, എം.പ്രസന്നൻ ഉണ്ണിത്താൻ, നിഷാ സുനീഷ്, ആർ.ജിജി ,പ്രിയഷിനു, ബി.ഡി.ഒ അമ്പിളി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.തനൂജ എന്നിവർ സംസാരിച്ചു. പി.ആർ.ഒ വിഷ്ണു നന്ദി പ്രകാശിപ്പിച്ചു. സിദ്ധിക്ക് മംഗലശ്ശേരി , പന്മനസുന്ദരേശൻ, സുരേഷ് ബാബു, അനുജ്, അൻസൽന എന്നിവർ ക്ലാസ് നയിച്ചു.