mm
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന ബഷീർ ദിനാചരണത്തിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ ബഷീർ അനുസ്മരണം നടത്തുന്നു

തൊടിയൂർ: കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനവും സ്മൃതിയും സംഘടിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ രചന, പ്രസംഗം, ക്വിസ്, ബഷീറിന്റെ സ്ത്രീ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ എൽ.ശ്രീലത ബഷീർ സ്മൃതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ ബഷീർ അനുസ്മരണം നടത്തി. പി.ടി.എ പ്രസിഡന്റ് ബി.എ.ബ്രിജിത്ത് അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി ജി.ദിലീപ് സ്വാഗതവും വിദ്യാരംഗം ഉപജില്ല കൺവീനർ പ്രമോദ് ശിവദാസ് നന്ദിയും പറഞ്ഞു.

കരുനാഗപ്പള്ളി ജി.എച്ച്.എസിൽ നടന്ന ബഷീർ ദിനാചരണത്തിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.