കരുനാഗപ്പള്ളി: ബി.എം. ഷെരീഫ് ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഐ.ഷിഹാബ് അദ്ധ്യക്ഷനായി. യു.കണ്ണൻ സ്വാഗതം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ വള്ളികാവ് മോഹൻദാസ്, ഡോ.സ്മിത എസ് .നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രേറിയൻ മുകേഷ് നന്ദി പറഞ്ഞു
വേങ്ങറ ജി .ഡബ്ല്യു എൽ. പി .എസിൽ ബഷീർ ദിനാചരണം വാർഡ് കൗൺസിലർ ഇന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എം .സി ചെയർമാൻ സജയൻ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ലാലാജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി യു. പി. ജി. എസിൽനടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പ്രൊഫ. കെ.ആർ.നീലകണ്ഠപ്പിള്ള അദ്ധ്യക്ഷനായി. മഹാത്മ അയ്യങ്കാളി സ്മാരക ഗ്രന്ഥശാല ആൻഡ് പ്രിയദർശിനി റിസർച്ച് സെന്റർ കരുനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഗ്രന്ഥശാല പ്രസിഡന്റ് ബാബു അമ്മവീട് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി നീലികുളം രാജു അനുസ്മരണ പ്രഭാഷണം നടത്തി. മൈതാനത്ത് വിജയൻ അദ്ധ്യക്ഷ
നായി.