കൊല്ലം: വാട്ടർ അതോറിട്ടി സ്റ്റാഫ് അസോ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും പെൻഷണേഴ്‌സ് അസോ. രക്ഷാധികാരിയുമായിരുന്ന തറയിൽ ശശിയെ കൊല്ലം ജലഭവനിൽ കൂടിയ പെൻഷൻ കൂട്ടായ്‌മ അനുസ്‌മരിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്‌തു. പെൻഷണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ജെ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. ഷംസുദ്ദീൻ അനുസ്‌മരണ പ്രമേയം അവതരിപ്പിച്ചു. എൻജിനിയേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മത്യാസ് പയസ്, വർക്കിംഗ് പ്രസിഡന്റ് ഡി. സുന്ദരേശൻ, ഓർഗനൈസേഷൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ കെ. സുബാഷ്, ടി.കെ. സെയ്‌നുലാബ്‌ദീൻ, ടി. എബ്രഹാം, എസ്. വഹീദ, വി.എസ്. സുലേഖ, കെ. രാജൻബാബു, എ. താണു പിള്ള, സലാം, രാജേന്ദ്രൻപിള്ള എന്നിവർ അനുസ്മരിച്ചു.