k

ചാത്തന്നൂർ: മക്കൾ ഉപേക്ഷിച്ച ഓമന അമ്മയെ സമുദ്രതീരം ഏറ്റെടുത്തു. കല്ലുവാതുക്കൽ ഇളംകുളം താഴം ഉദയ ഭവനിൽ 88 വയസുള്ള ഓമന അമ്മയെ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് സമുദ്രതീരം കൂട്ടുകുടുംബം ഏറ്റെക്കുകയായിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് അംഗം കനകമ്മയുടെ നേതൃത്വത്തിലാണ് ഓമന അമ്മയെ സമുദ്രതീരം മതേതര വയോജന കേന്ദ്രം ചെയർമാൻ റുവൽ സിംഗ് ഏറ്റെടുത്തത്. ഇവരുടെ ഭർത്താവും ഒരു മകളും നേരത്തെ മരണപ്പെട്ടിരുന്നു. മറ്റ് മൂന്ന് മക്കൾക്കും അമ്മയെ നോക്കാൻ താൽപ്പര്യമില്ലാത്തതിനെ തുടർന്നാണ് കനകമ്മയുടെ നേതൃത്വത്തിൽ സമുദ്രതീരത്തിൽ പ്രവേശിപ്പിച്ചത്.