കൊല്ലം: വന്യജീവി ആക്രമണം തടയുക, കൃഷി നഷ്ടപ്പെട്ട കർഷകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മനുഷ്യാവകാശ സാമൂഹ്യനീതി ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലി ഭാഗം ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പി. മുഹമ്മദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി തഴവ സത്യൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ അനിൽ പടിക്കൽ, എ.ആർ. സുരേന്ദ്രൻ, മെഹർഖാൻ ചേനല്ലൂർ, സലിം അമ്പിത്തറ തുടങ്ങിയവർ സംസാരിച്ചു. പ്രബോധ് കണ്ടച്ചിറ, മങ്ങാട് ഉപേന്ദ്രൻ, അജിത, ഷാജഹാൻ ഫേമസ്, ആർ. വിശ്വകുമാർ, സന്തോഷ്, അനിൽ കമ്മിഴേത്ത്, താമരാക്ഷൻ ആലുംകടവ്, ഹസൻ കുഞ്ഞ് മാമൂട്ടിൽ, സുലൈമാൻ കുട്ടുകാട് എന്നി തുടങ്ങിയവർ നേതൃത്വം നൽകി.