ns-
കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ് എൻ.എസ് സഹകരണ ആശുപത്രിക്കുവേണ്ടി പ്രസിഡന്റ് പി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ഭരണസമിതിയംഗം സി. ബാൾഡുവിൻ, സെക്രട്ടറി പി. ഷിബു എന്നിവർ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു

കൊല്ലം: കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ് എൻ.എസ് സഹകരണ ആശുപത്രി ഏറ്റുവാങ്ങി. 102-ാമത് അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയത്ത് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനിൽ നിന്ന് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ഭരണസമിതിയംഗം സി. ബാൾഡുവിൻ, സെക്രട്ടറി പി. ഷിബു എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഫ്രാൻസിസ് ജോർജ്ജ് എം.പി അദ്ധ്യക്ഷനായി.

എൻ. ജയരാജ് എം.എൽ.എ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, സഹകരണ വകുപ്പ് മുൻ സെക്രട്ടറി മിനി ആന്റണി, കോട്ടയം കളക്ടർ വി. വിഘ്നേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസൽ എന്നിവർ പങ്കെടുത്തു.സംഘാടക സമിതി ചെയർമാൻ കെ.എം. രാധാകൃഷ്ണൻ സ്വാഗതവും ജോയിന്റ് രജിസ്ട്രാർ കെ.വി. സുധീർ നന്ദിയും പറഞ്ഞു.