കൊല്ലം: സോൾ ആർട്ടിന്റെ നേതൃത്വത്തിൽ 13ന് കൊട്ടാരക്കര മൈലം എം.ജി.എം സ്‌കൂളിൽ സോൾ ആർട്ട് ഫെസ്റ്റ് നടക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ, സോൾ ആർട്ട് സാഹിത്യ അക്കാഡമി ചെയർമാൻ റഫിഖ് അഹമ്മദ്, ഓർഗനൈസേഷൻ ചെയർമാൻ പണ്ഡിറ്റ് രമേശ് നാരായണൻ, സോൾ ആർട്ട് സംഗീത അക്കാഡമി ചെയർമാൻ ഔസേപ്പച്ചൻ തുടങ്ങിയവർ വിവിധ രംഗങ്ങളിലെ പ്രതിഭകൾക്ക് സോൾ ആർട്ട് പുരസ്‌കാരങ്ങൾ സമ്മാനിക്കും. സോൾ ആർട്ട് കൊല്ലം ഫെസ്റ്റിന് മുന്നോടിയായി ജില്ലയിലെ സ്‌കൂളുകളിൽ നടത്തിയ കഥ - കവിത - ഗാനാലാപനം തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും കലാപരിപാടികളും അരങ്ങേറും. ഓർഗനൈസിംഗ് സെക്രട്ടറി അനിൽ ചേർത്തല, ഫിനാൻസ് ഡയറക്ടർ ജെ.കെ.പറശ്ശിനി, ജില്ലാ പ്രസിഡന്റ് പി.എ.സജിമോൻ, ജില്ലാ സെക്രട്ടറി അനുരാജ് മാറനാട് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.