nk-

കൊല്ലം: എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ കൊല്ലം ലോക് സഭാ മണ്ഡലത്തിലെ സ്വീകരണവും റോഡ് ഷോയും ഇന്നലെ കുണ്ടറ മണ്ഡലത്തിൽ നടന്നു. പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുരീപ്പള്ളി സലിം അദ്ധ്യക്ഷനായി. തൃക്കോവിൽവട്ടം പഞ്ചായത്ത്, കണ്ണനല്ലൂർ, നെടുമ്പന സൗത്ത്, നെടുമ്പന നോർത്ത്, ഇളമ്പള്ളൂർ ഈസ്റ്റ്, ഇളമ്പള്ളൂർ വെസ്റ്റ്, കൊറ്റങ്കര, പേരൂർ, കേരളപുരം, കുണ്ടറ, പേരയം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

ജനങ്ങൾ അർപ്പിച്ച വിശ്വാസം ആത്മാർത്ഥതയോടെ നൂറ് ശതമാനം സുതാര്യമായും സത്യസന്ധമായും ഉത്തരവാദിത്വബോധത്തോട് കൂടിയും നിർവഹിക്കുമെന്ന് എം.പി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

കൂരീപ്പള്ളി സലിം, ജി.വേണുഗോപാൽ, ടി.സി.വിജയൻ, ഫിറോസ് ഷാ സമദ്, കണ്ണനല്ലൂർ നിസാമുദ്ദീൻ, രാജു.ഡി.പണിക്കർ, ഇ.ആസാദ്, മഹേശ്വരൻപിള്ള, ടി.സി.അനിൽ, ഗോപൻ, ബദിഹുദ്ദീൻ, സുൾഫിക്കർ സലാം, അബ്ദുൽ ഗഫൂർ ലബ്ബ, സുരേന്ദ്രൻ, ബിജു പഴങ്ങാലം, കുളത്തൂർ രവി, കെ.ആർ.വി.സഹജൻ തുടങ്ങിയർ പങ്കെടുത്തു.