ഓച്ചിറ: വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്തയിൽ ആരംഭിക്കുന്ന വിദേശമദ്യശാലക്കെതിരായി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് നാട്ടുവാതുക്കൽ പൗരസമിതി എെക്യദാർഢ്യം പ്രഖ്യാപിച്ചു. ജനവാസ മേഖലയിൽ ആരംഭിക്കാനിരിക്കുന്ന വിദേശമദ്യശാലക്കെതിരെ സമരത്തിന് നേതൃത്വം നൽകുന്ന ജനകീയ സമരസമിതിക്ക് " ഇത് നിങ്ങളുടെ സമരം അല്ല നമ്മുടെ സമരമാണ്" എന്ന മുദ്രാവാക്യം ഉയർത്തിയാണ് നാട്ടുവാതുക്കൽ പൗരസമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചത് .