കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ ചെറുമൂട് 1488-ാം നമ്പർ വെള്ളിമൺ ശാഖയുടെ ആഭിമുഖ്യത്തിൽ 14ന് രാവിലെ 9ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്നേഹാദരവ് 2024 മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എസ്. പ്രേംകുമാർ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ ഡോ.വി.പി. ജഗതിരാജ് മുഖ്യപ്രഭാഷണം നടത്തും. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ, സെക്രട്ടറി അഡ്വ.എസ്. അനിൽ കുമാർ, എസ്.എൻ.ഡി.പി യോഗം മുൻ അസി.സെക്രട്ടറി കാവേരി ജി. രാമചന്ദ്രൻ എന്നിവർ സംസാരിക്കും. കോട്ടയം ഗുരുനാരായണ സേവാനികേതനിലെ ആശാ പ്രദീപ് ഗുരുദേവ ദർശന പഠന ക്ലാസ് നയിക്കും. യൂണിയൻ പ്രതിനിധി ജി. പത്മകാരൻ സ്വാഗതവും ശാഖാ സെക്രട്ടറി എ. അനീഷ് നന്ദിയും പറയും.