ഓയൂർ : അമ്പലംകുന്ന് മഹാത്മജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും വിവിധ മേഖലകളിൽ മികവു പുലർത്തിയ വിദ്യാർത്ഥി പ്രതിഭകളെയും ആദരിച്ചു.വായനശാല പ്രസിഡന്റ് ഡോ .ജനാർദ്ദനക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം .അൻസർ ഉദ്ഘാടനം ചെയ്തു . താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ചെങ്കൂർ വാർഡ് മെമ്പർ അമ്പിളി ആശംസകളർപ്പിച്ചു. വായനശാല സെക്രട്ടറി ആർ.സതീശൻ പിള്ള സ്വാഗതവും ബി .സതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.