photo
പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന മികവ്- 2024 അനുമോദന ചടങ്ങ് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: നഗരസഭയുടെ നേതൃത്വത്തിൽ നടന്ന മികവ് - 2024 അനുമോദനവും ആദരിക്കലും സംസ്ഥാന കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ ആർ.രഞ്ജിത്ത് രാധാകൃഷ്ണൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ.പി.എ.അനസ്, ബിനോയ് രാജൻ, പ്രീയപിള്ള, വസന്തരഞ്ചൻ, കെ.കനകമ്മ,പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്,മുൻ ചെയ‌ർപേഴ്സൺ ബി.സുജാത, മുൻ വൈസ് ചെയർമാൻമാരായ ഡി.ദി.നേശൻ, വി.പി.ഉണ്ണികൃഷ്ണൻ,നഗരസഭ സെക്രട്ടറി എസ്.സുമയ്യ ബീവി തുടങ്ങിയവർ സംസാരിച്ചു.