കൊല്ലം: കേരള ഗവ. ഹോസ്പിറ്റൽസ് ഡെവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്രിയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ സമരം നടത്തി. തുല്യ ജോലിക്ക് തുല്യ വേതനം, സാലറി വർദ്ധനവ് നടപ്പാക്കുക, ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കുക, എച്ച്.എം.സി ജീവനക്കാരോടുള്ള ആശുപത്രി അധികൃതരുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിന് മുന്നിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ ട്രഷറർ എ.എം.ഇക്ബാൽ ഉദ്ഘാടനം ചെയ്തു. കെ.ജി.എച്ച്.ഡി.എസ് (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് ഷാജി, സെക്രട്ടറി ബിജു, യൂണിറ്റ് സെക്രട്ടറി രാജേഷ്, യൂണിറ്റ് ട്രഷറർ ഷൈലാമ, രാഹുൽ സാബു തുടങ്ങിയവർ സംസാരിച്ചു.