ചാത്തന്നൂർ: മദ്ധ്യവയസ്കയെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. മൈലക്കാട് സുരേഷ് വിലാസത്തിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെയും പത്മാവതിയുടെയും മകൾ അനിതയാണ് (51) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൈലക്കാട് കാഞ്ഞിരംകടവ് കായലിൽ മൃതദേഹം കാണപ്പെട്ടത്. ബന്ധുക്കൾ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ചാത്തന്നൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: സുരേഷ് കുമാർ, ഉഷ, അനിൽ കുമാർ.
സംസ്കാരം ഇന്ന് രാവിലെ 11ന്.