ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്റ്​ സന്തോഷ്​ തുപ്പാശ്ശേരി കെ.കരുണകരന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു

ചവറ : ലീഡർ കെ.കരുണാകരന്റെ 106​-ാം ജന്മവാർഷിക ദിനം വെസ്റ്റ് മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്റ്​ സന്തോഷ്​ തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്​ പി.ആർ.ജയപ്രകാശ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്​ അഡ്വ.ജെ.ആർ. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക്​ കോൺഗ്രസ്​ കമ്മിറ്റി ഭാരവാഹികളായ സെബാസ്റ്റ്യൻ അംബ്രോസ്, റോസ് ആനന്ദ്, വി.അനി, ബ്ലോക്ക്​ പഞ്ചായത്ത് മെമ്പർ ആർ. ജിജി, ഗ്രാമപഞ്ചായത്ത് മെമ്പർ വിജി രാജീവ്​, നേതാക്കളായ സഞ്ജയ്​ കുമാർ, രാജേന്ദ്രൻ പിള്ള, മോഹൻ നിഖിലം, ജെയിംസ് എം. എ പുരയിടം, രത്‌നകുമാർ, രാജു ജെയിംസ്, മണലിൽ മന്മദൻ, രാജൻ തുടങ്ങിയവർ സംസാരിച്ചു.